ഹൃദയാഘാതം; പാലക്കാട്​ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശി ഒമാനിൽ നിര്യാതനായി. കൂറ്റനാട്​ കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ ഇദ്ദേഹം നേരം വെളുത്തിട്ടും എഴുന്നേൽക്കാതായതിനെതുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ്​ മരിച്ച നിലയിൽ കാണുന്നത്​.

ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ചാരത്ത് ഉമർ-നഫീസ നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: അനീഷ. ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart Attack: A native of Palakkad passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.