സി​ദ്ദീ​ഖ്

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് കു​പ്പം സ്വ​ദേ​ശി പ​രേ​ത​നാ​യ കെ.െ​എ. ഉ​മ്മ​ർ ഹാ​ജി​യു​ടെ മ​ക​ൻ കെ.​വി ഹൗ​സി​ൽ സി​ദ്ദീ​ഖാ​ണ്​ (55) റൂ​വി​യി​ൽ മ​രി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ ത​ള​ർ​ന്നു​വീ​ഴുകയായിരുന്നു.

മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചു. മാ​താ​വ്​: ആ​യി​ഷ. ഭാ​ര്യ: സു​മ​യ്യ. മ​ക്ക​ൾ: ഷ​ദ സി​ദ്ദീ​ഖ്, ഇ​ശാ​ൻ സി​ദ്ദീ​ഖ്, ഇ​സ്വ സി​ദ്ദീ​ഖ് (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ക​ഴി​ഞ്ഞ 30 തി​ല​ധി​കം വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വാ​സം ന​യി​ക്കു​ന്ന സി​ദ്ദീ​ഖ് ആ​ദ്യ​കാ​ല​ത്ത് സ്വ​ന്ത​മാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണം നി​ല​വി​ൽ വ​ന്ന​ശേ​ഷം റൂ​വി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി േജാ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - Heart attack: Kannur native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.