സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി നിട്ടൂർ സ്വദേശി പനയം കോട്ടുമ്മേൽ കുഞ്ഞബ്ദുല്ല (60) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി സലാലയിലുണ്ട്. അൽ അഖ് മറിലെ ഹോൾ സെയിൽ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫസീലയാണ് ഭാര്യ. ഫൈഹ (എട്ട്) ഏക മകളാണ്. കോവിഡ് പരിശോധനക്ക് ശേഷം ഖബറടക്കം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.