ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനില്‍ നിര്യാതനായി. ധര്‍മടം മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ്.ആര്‍. നിവാസിൽ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്. സിനാവിലാണ് ജോലി ചെയ്തിരുന്നത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

ശ്രീധരന്‍ പുതുശ്ശേരിയാണ് പിതാവ്. മാതാവ്: രമ. ഭാര്യ: റോസ്‌ന രാജേഷ്.

Tags:    
News Summary - Heart attack; native of Kannur passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.