ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: കോഴിക്കോട് വടകര സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് (61) മരിച്ചത്. വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ്, ഹംന.

മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

Tags:    
News Summary - Heart attack: Native of Kozhikode passed away in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.