മസ്കത്ത്: തലശ്ശേരി ബി.ഇ.എം.പി സ്കൂളിലെ 81-90 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഹാർട്ട് ബീറ്റ്സ്’ ഫെബ്രുവരി 25ന് നടത്തുന്ന മുഹബ്ബത്ത് മെഗാ ഇവന്റിന്റെ ഒമാൻതല ബ്രോഷർ പ്രകാശനം ഒമാൻ ഒബ്സെർവർ പത്രത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും അഭിനേതാവും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ രചനയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള കബീർ യൂസുഫ് നിർവഹിച്ചു. പ്ലാറ്റിനം ഹോട്ടലിൽ നടന്ന ചടങ്ങിൽ ഹാർട്ട് ബീറ്റ്സ് പ്രസിഡന്റ് സലിം പാലിക്കണ്ടി, ഒമാൻ കോഓഡിനേറ്റർ, താജുദ്ദീൻ പറമ്പത്ത് കണ്ടി, നിഷാദ് കോട്ടോക്കാരൻ, കെ.സി. സലിം എന്നിവർ പങ്കെടുത്തു. ബ്രോഷറിന്റെ മേഖലാതല പ്രകാശനം കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ തലശ്ശേരി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചിരുന്നു.
മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലവും ഒരുപാട് മാപ്പിളപ്പാട്ടുകാർക്ക് ജന്മം നൽകുകയും ചെയ്ത തലശ്ശേരിയിൽ ഏറെ കാലത്തിനു ശേഷം നടത്തുന്ന മാപ്പിളപ്പാട്ട് പരിപാടിയിൽ, ഗൃഹാതുരതയുണർത്തുന്ന ഒത്തിരി അനുഭവങ്ങൾ ഉണ്ടാകുമെന്നു സംഘാടകർ പറഞ്ഞു. ഗാനമേളയിലൂടെ ലഭിക്കുന്ന വരുമാനം, 81-90 ബാച്ച് ഗ്രൂപ്പിൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു. ഇതിനായി ബി.ഇ.എ.പി എന്നപേരിൽ ഹാർട് ബീറ്റ്സ് ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചു രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.