മസ്കത്ത്: ഒമാനിലെ സുഖകരമായ കാലാവസ്ഥക്ക് മാറ്റം. ശനിയാഴ്ച രാജ്യത്ത് മൊത്തം ഉയർ ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സൂർ, റുസ്താഖ് എന്നിവിടങ്ങളിൽ ശനിയാഴ്ച 40 ഡിഗ്രിയി ലധികം ചൂട് രേഖപ്പെടുത്തി. മസ്കത്ത്, സുഹാർ, നിസ്വ, ഇബ്ര എന്നിവിടങ്ങളിലും ചൂട് ഉയർന്നു. മസ്കത്തിൽ 36 ഡിഗ്രിയും സുഹാറിൽ 37 ഡിഗ്രിയും നിസ്വയിൽ 38 ഡിഗ്രിയും ഇബ്രയിൽ 39 ഡിഗ്രിയുമാണ് േരഖപ്പെടുത്തിയത്. ചുരുങ്ങിയ താപനില പലയിടത്തും 24നും 25 നും ഇടയിലാണ്.
ചൂട് കൂടുന്നതോടെ ഒമാനിലുള്ളവരുടെ ജീവിതശൈലിയും മാറുകയാണ്. ജനങ്ങൾ പകൽ പുറത്തിറങ്ങാതിരിക്കുകയും വൈകീട്ട് പുറത്തിറങ്ങുന്ന രീതിയുമാണ് സ്വീകരിക്കുന്നത്. സാംസ്കാരിക കലാമേഖലകളിലും ഇനിമുതൽ വരൾച്ച അനുഭവപ്പെടും.
തുറന്ന സ്റ്റേജിലുള്ള കലാപരിപാടികളും സ്റ്റേജ് ഷോകളും പകൽ നടക്കുന്ന പിക്നിക്കുകളും തൽക്കാലത്തേക്ക് ഇല്ലാതാവും. പാർക്കുകളിലും ബീച്ചുകളിലും പകൽ സന്ദർശകർ കുറയും. ടൂറിസം സീസൺ ഏറക്കുറെ അവസാനിച്ചു. വിനോദസഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള കപ്പലുകളുടെ വരവും വിനോദസഞ്ചാരികളുടെ ഒഴുക്കും ഇനി കുറയും. കുട്ടികൾക്കിനി വാരാന്ത്യങ്ങളിൽ േപാലും വീടുകളിൽ ഒതുങ്ങേണ്ടിവരും. കേരളത്തിൽനിന്ന് അവധി ആഘോഷിക്കാനെത്തിയവർക്കാണ് ചൂട് കൂടുതൽ പ്രയാസമുണ്ടാക്കുക. കേരളത്തിലെ കടുത്ത ചൂടിൽനിന്ന് രക്ഷപ്പെെട്ടത്തിയവർക്ക് ഒമാനിലും സമാന കാലാവസ്ഥ അനുഭവിക്കേണ്ടിവരുകയാണ്. കാലാവസ്ഥ മാറുന്നതോടെ ശാരീരിക, ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കും. പൊടുന്നനെ കടുത്ത ചൂടെത്തിയത് പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കടുത്ത ചൂടിനൊപ്പം ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളും വ്യാപകമാകാനിടയുണ്ട്. പകർച്ചപ്പനി പടരുന്നത് ഇൗ കാലത്ത് സാധാരണമാണ്. പെെട്ടന്ന് ചൂട് വർധിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിർമാണ തൊഴിലാളികൾക്കാണ് ചൂട് ഏറെ പ്രയാസമുണ്ടാക്കുക. ഏപ്രിലിൽ ഉച്ച സമയ ജോലിക്ക് വിലക്കില്ലാത്തത് പുറം ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തെ ബാധിക്കും. ജൂൺ മുതലമാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.