സലാല: ഹെവൻസ് പ്രീസ്കൂൾ സലാലയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഐ.എം.ഐ ഹാളിൽ നടന്ന പരിപാടി അബൂ തഹ് നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. 24 കുട്ടികളാണ് മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കിയത്.
വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ചടങ്ങിൽ ഐ.എം.ഐ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.വിദ്യാഭ്യസ വകുപ്പ് കൺവീനർ എൻജിനീയർ അബ്ദുല്ല മുഹമ്മദ്, കെ.ജെ. സമീർ, കെ.എ. സലാഹുദ്ദീൻ, മുസ്അബ് ജമാൽ എന്നിവർ സമ്മാനങ്ങൾ വിതരണം നടത്തി. രക്ഷിതാക്കളെ പ്രതിനിധാനം ചെയ്ത് അബൂബക്കർ അഹമദ്, ആബിദ സിദ്ദീഖ് എന്നിവർ സംസാരിച്ചു. റജീന ടീച്ചർ അനുഭവങ്ങൾ പങ്കുവെച്ചു. മുഹമ്മദ് രിഫ ഖുർആൻ പാരായണം നടത്തി. പ്രിൻസിപ്പൽ ഷജീൽ ബിൻ ഹസൻ സ്വാഗതം പറഞ്ഞു. ഐ.എം.ഐ ജനറൽ സെക്രട്ടറി ജെ. സാബുഖാൻ നന്ദി പറഞ്ഞു. അധ്യാപികമാരായ നിഷ, മുംതാസ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധിയിൽനിന്ന് മുക്തമായി രണ്ടാഴ്ച മുമ്പാണ് സലാല ഹെവൻസ് പ്രീസ്കൂളിൽ ഓൺസൈറ്റ് ക്ലാസുകൾ ആരംഭിച്ചത്. പുതിയ അധ്യയന വർഷം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. ഖുർആൻ പാരായണ പഠനത്തോടൊപ്പം മൂന്നു വർഷംകൊണ്ട് കെ.ജി പഠനംകൂടി പൂർത്തിയാക്കുന്ന ഹെവൻസ് പ്രീസ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 96029830.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.