മസ്കത്ത്: ന്യൂനമർദം ബാധിക്കുന്നതിനാൽ ഞായറാഴ്ച മുതൽ ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചു. ഞായറാഴ്ച മസ്കത്ത്, തെക്കൻ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴയും കാറ്റുമാണ് ലഭിക്കുക. 30 മുതൽ 120 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 36മുതൽ 81കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. ആലിപ്പഴം വർഷിക്കും. വടക്കൻ ബാത്തിന, മുസന്ദം, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയും കിട്ടിയേക്കും. ഒമാന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.