മസ്കത്ത്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) തീരുമാനിച്ചു. മരണമടക്കമുള്ള അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദ്ദേശങ്ങളോടും ജനങ്ങൾ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തിൽ ആറിലധികം ആളുകൾ മരിച്ചിരുന്നു. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് പെരുന്നാൾ അവധി പ്രമാണിച്ച് ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്.
അതേസമയം, കഴിഞ്ഞ ദിവസവും ഒമാന്‍റെ വിവിധ ഭഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ചിലയിടത്ത് റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. വാദികൾ കുത്തിയൊലിച്ച് റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തന ഗവർണറേറ്റുകളിലാണ് ഞായറാഴ്ച കനത്ത മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.