മസ്കത്ത്: നിസ് വയിലെ വാദി തനൂഫിൽ ട്രക്കിങ്ങിനുപോയ ഒരു ഒമാൻ പൗരനുൾെപ്പടെ നാലുപേർ മരിച്ചു. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലകപ്പെട്ടാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ട്രക്കിങ് ഗ്രൂപ്പിലെ അഞ്ചുപേരാണ് കനത്ത വെള്ളപ്പൊക്കത്തിലകപ്പെട്ടത്.
മരിച്ചവരിൽ ഒരു ഒമാൻ പൗരനും, മൂന്ന് അറബ് വംശജരും ഉൾപ്പെടുന്നതായും ഒരാളെ ഗുരുതര പരിക്കുകളോടെ എയർലിഫ്റ്റ് ചെയ്ത് നിസ് വ റഫറൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നിസ് വ വിലായത്തിലെ വാദി തനൂഫ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രകൃതി മനോഹരമായ ടൂറിസം മേഖലയാണ്.
മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാൽ തന്നെ മഴക്കാലത്ത് താഴ്വരയിൽ മനോഹരമായ വാദികളും വെള്ളക്കെട്ടുകളും രൂപപ്പെടും. ഇടക്കിടെ പ്രദേശത്ത് പെയ്തുപോന്ന മഴ താഴ്വരയെ പച്ചപ്പണിയിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ടാൽ നീന്താനും ട്രക്കിങ്ങിനും മറ്റുമായി സഞ്ചാരികൾ പ്രദേശത്തേക്ക് എത്തുന്നത് പതിവാണ്.
പക്ഷേ കനത്ത മഴ പെയ്താൽ താഴ്വരയിലേക്ക് കുത്തിയൊലിച്ചുവരുന്ന വാദികൾ അപകടകാരികളാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ശ്രദ്ധയോടെ വേണം ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.