അ​ൽ ഖാ​ബി​ൽ​നി​ന്നു​ള്ള മ​ഴ കാ​ഴ്ച


വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ

മ​സ്ക​ത്ത്​: വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ തു​ട​രു​ന്നു. ക​ന​ത്ത കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ചൊ​രി​യ്യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ നി​ന്നും റി​പ്പോ​ർ​ട്ട്​ ​​ചെ​യ്തി​ട്ടി​ല്ല. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യി​ട്ടു​ണ്ട്. അ​ൽ​ഖാ​ബി​ൽ, സ​മാ​ഇ​ൽ ഇ​​ബ്ര, ദി​മ അ​ൽ ത​യ്യാ​ൻ, ഖു​റി​യാ​ത്ത്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്ച ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം രാ​വി​ലെ മു​ത​ൽ​ക്കേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ദി​മ അ​ൽ ത​യ്യാ​നി​ൽ വാ​ദി​യി​ൽ വാ​ഹ​നം അ​ക​പ്പെ​ട്ടു. ഉ​ച്ച​​യോ​ടെ​യാ​ണ്​ പ​ല​യി​ട​ത്തും മ​ഴ വ​ർ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി​വ​രെ ക​ന​ത്ത മ​ഴ​യും ഇ​ടി മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, മ​സ്ക​ത്ത്, അ​ൽ വു​സ്ത, ദാ​ഖി​ലി​യ, തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഹി​റ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ പെ​യ്യു​ക എ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​ക​രു​തെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​അ​ലാ​ൻ ബ​നീ ബൂ ​അ​ലി​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്​; ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​ നി​ര​വ​ധി വ​സ്തു​വ​ക​ക​ൾ​ക്ക് നാ​ശം

ജ​അ​ലാ​ൻ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ

 

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​അ​ലാ​ൻ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ൽ വീ​ശി​യ​ടി​ച്ച ​ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. നി​ര​വ​ധി വ​സ്തു​വ​ക​ക​ൾ​ക്ക് നാ​ശം നേ​രി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ ശ​ക്​​ത​മാ​യ ഇ​ടി​മി​ന്ന​ലി​നൊ​പ്പം ചു​ഴ​ലി​ക്കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ വി​ഡി​യോ നി​ര​വ​ധി ആ​ളു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ന്​ അ​ക​മ്പ​ടി​യാ​യി ക​ന​ത്ത മ​ഴ​യും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ റോ​ഡു​ക​ളി​ലും മ​റ്റും വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ഒ​ട്ട​ക​ങ്ങ​ളും ആ​ടു​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ജീ​വ​ഹാ​നി​യു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Heavy rains in various governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.