മസ്കത്ത്: സേവന കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന സുൽത്താനേറ്റിലെ ഫിലിപ്പീൻസ് അംബാസഡർ ഇമെൽഡ പനോലോങ് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ അംബാസഡറുടെ ശ്രമങ്ങളെ സയ്യിദ് ബദർ അഭിനന്ദിച്ചു. ഏറ്റെടുക്കാൻ പുതിയ ഉത്തരവാദിത്തത്തിന് വിജയാശംസകൾ നേരുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവി ഖാലിദ് സഈദ് അൽ ജറാദി, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ ആൻഡ് പസഫിക് വിഭാഗം മേധാവി യൂസഫ് ഇസ്സ അൽ സദ്ജലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.