മസ്കത്ത്: ജപ്പാൻ വിദേശകാര്യ മന്ത്രിയുടെ യമനിലെ സ്പെഷൽ അസിസ്റ്റന്റ് കട്സുയോഷി ഹയാഷി ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി.യമനിനും മേഖലയിലെ രാജ്യങ്ങൾക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിന് യമൻ പാർട്ടികളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുപക്ഷവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.