മസ്കത്ത്: അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അലി കുമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ തുനീഷ്യയിൽ നടക്കുന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ 41മത് സെഷന്റെ അജണ്ട ഇരുപക്ഷവും അവലോകനം ചെയ്തു. അറബ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനിയർ ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി, പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ ഓപറേഷൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അലി അൽ ഹർത്തി എന്നിവർ പങ്കെടുത്തു.
നിലവിൽ ഒമാൻ സന്ദർശിക്കുന്ന താൻസനിയയുടെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഫോഴ്സ് കാമിലസ് മോംഗോസോ വാംബുറയെയും സയ്യിദ് ഹമൂദുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്തു.
താൻസനിയയിലെ ഒമാൻ അംബാസഡർ സൗദ് ബിൻ ഹിലാൽ അൽ ഷൈദാനി, സാൻസിബാർ പോലീസ് കമീഷണർ ഹമദ് ഖമീസ് ഹമദ്, ഒമാനിലെ താൻസനിയ അംബാസഡർ ഫാത്മ മുഹമ്മദ് റജബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.