മസ്കത്ത്: ഒമാനി ഒട്ടകങ്ങളുടെ ചരിത്രങ്ങൾ വിശദീകരിക്കുന്ന പ്രദർശനവും സിമ്പോസിയവും റിയാദിൽ നടന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രദർശനം റിയാദിലെ ഡിപ്ലോമാറ്റിക് കോർട്ടറിലുള്ള കൾചറൽ പാലസ് ഹാളിലാണ് നടന്നത്.
ഒമാനി ഒട്ടകങ്ങൾ, അവയുടെ ചരിത്രം, ഉത്ഭവം, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തിൽ അവയുടെ പങ്ക് എന്നിവയെ പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. സർവകലാശാലകൾ, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ, ഒട്ടകങ്ങളോട് താൽപര്യമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് സഹായമാകുന്നതാണ് സിമ്പോസിയം. ഒട്ടക മേഖലയുമായി ബന്ധപ്പെട്ട ഗവേഷകരും വിദഗ്ധരും സിമ്പോസിയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഒമാനി ഒട്ടകങ്ങളുടെ ചരിത്രം ഉൾപ്പെടുന്ന നാല് പ്രധാന തീമുകളെ അടിസ്ഥാനമാക്കിയുള്ള പ്രദർശനം, ഒമാൻ സൊസൈറ്റി ഫോർ ഫൈൻ ആർട്സിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രഫി, മോഡേൺ ആർട്സ് എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.ഇന്റർനാഷനൽ കാമൽ ഓർഗനൈസേഷൻ സ്ഥാപകനും പ്രസിഡന്റുമായ ഷെയ്ഖ് ഫഹദ് ഫലാഹ് ഹാത്ലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ തുർക്കി അൽ സഈദ്, റോയൽ കാമൽ കോർപ്സ് ഡയറക്ടർ ജനറൽ ഹുമൈദ് അലി അൽ സറീ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.