മസ്കത്ത്: ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി മസ്കത്തിൽ ഗവർണർമാരുമായി ഈ വർഷത്തെ ആദ്യ കൂടിക്കാഴ്ച നടത്തി.
ഗവർണറേറ്റുകളിൽ ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന വികസന പ്രവർത്തനങ്ങളെ മന്ത്രി വിലമതിച്ചു. ചില ഗവർണറേറ്റുകളിൽ അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാൻ എല്ലാ മേഖലകളുടെയും പങ്ക് സജീവമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗവർണറേറ്റുകളിലെ വികസന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. വികേന്ദ്രീകരണം കൈവരിക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്ഥാപനപരമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം ഗവർണർമാരെ ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.