മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിൽ പരമ്പരാഗത കുതിരപ്പന്തയ മത്സരം നടന്നു. അൽ അസയേൽ ഇക്വസ്ട്രിയൻ ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ അസിലയിലായിരുന്നു മത്സരം. പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
അൽ അസയേൽ ക്ലബ്ബിലെ റൈഡർമാരുടെ കുതിരസവാരി നൈപുണ്യവും പരമ്പരാഗത കുതിര പ്രദർശനവും കാണികളെ ആകർഷിക്കുന്നതായി. കുതിര പ്രദർശനം ഒമാനി സമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സുപ്രധാന സാംസ്കാരിക പൈതൃകമാണ്, അത് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന് ‘അൽ അർദ’ പ്രവർത്തനങ്ങളുടെ ജനറൽ സൂപ്പർവൈസർ മുഹമ്മദ് ബിൻ റാഷിദ് അൽ ഗൈലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.