മസ്കത്ത്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടത്തുന്ന ‘ഹൃദയപൂർവം തൃശൂര്‍ 2024’ മെഗാ ഇവന്റിന്റെ ഭാഗമായുള്ള കായിക മത്സങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ തുടക്കമാകും. കൂട്ടായ്മയിലെ മികച്ച പ്രതിഭകളെ കണ്ടെത്തി ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ തുടങ്ങിയ കായിക മേഖലയിൽ സജീവമായി ഇടപെടുക എന്നതുകൂടിയാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.
മസ്കത്ത് റൂവി ഖാബൂസ് മസ്ജിദിനു സമീപത്തുള്ള ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റുകളിൽ തൃശൂർ ജില്ലയിൽ നിന്നുള്ള എട്ടു വീതം ടീമുകൾ ക്രിക്കറ്റിലും ഫുട്ബാളിലുമായി കളത്തിലിറങ്ങും. ക്രിക്കറ്റിൽ തൃശൂർ ടസ്ക്കേഴ്സ്, തൃശൂർ ഗഡികൾ, ന്യൂ ക്രിയേഷൻ മാള, ഞങ്ങൾ ചാവക്കാട്ടുക്കാർ, അഞ്ചേരി ബ്ലാസ്റ്റേഴ്സ്, ഗുരുവായൂർ ഫൈറ്റേഴ്സ്, വി.സി.സി വലപ്പാട്, കോട്ടപ്പുറം ബീച്ച് ടീമും, ഫുട്ബാളിൽ എഫ്.സി വാടാനപ്പള്ളി, കോട്ടപ്പുറം ബീച്ച് ടീം, എഫ്.സി കേച്ചേരി, എഫ്.സി തൃശൂർ, എഫ്.സി ഗുരുവായൂർ, ഇ.എഫ്.എ എങ്ങണ്ടിയൂർ, പൾസ് എഫ്.സി കൊടകര, അഞ്ചേരി ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളും പങ്കെടുക്കും.മത്സരങ്ങൾ നോക്കൗട്ട് ആയിരിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. വോളിബാൾ മത്സരം ജനുവരി 12ന് കുട്ടികൾക്കും സ്ത്രീകൾക്കുമായി നടക്കുന്ന കലാ പരിപാടികളോടൊപ്പം നടത്തുമെന്ന് പ്രസിഡന്റ് നസീർ തിരുവത്ര സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയറ, പ്രോഗ്രാം കൺവീനർ ജയശങ്കർ പാലിശ്ശേരി, സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളായ ഫിറോസ് തിരുവത്ര, ഹസ്സന് കേച്ചേരി, സുനീഷ് ഗുരുവായൂര്‍, ഗംഗാധരന് കേച്ചേരി, സുബൈര്‍, ജോസ് പുലിക്കോട്ടില്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.