മസ്കത്ത്: സാമൂഹിക പ്രവർത്തകനും ലോക കേരളസഭാംഗവുമായ സിദ്ദീഖ് ഹസ്സൻ രചിച്ച ‘നൂറ് നവോത്ഥാന നായകർ’ എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനം മസ്കത്ത് അന്തർദേശീയ പുസ്തകോത്സവ നഗരിയിലെ ‘അൽ ബാജ് ബുക്സിന്റെ’ സ്റ്റാളിൽ നടന്നു.
ജീവകാരുണ്യ പ്രവർത്തക സരസ്വതി മനോജ്, എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ രേഖ പ്രേം എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. അൽ ബാജ് ബുക്ക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത് സ്വാഗതം പറഞ്ഞു. സാംസ്കാരിക പ്രവർത്തക റുക്സാന സാദിഖ് പുസ്തകം പരിചയപ്പെടുത്തി.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രധാന വ്യക്തികളെ കുറിച്ചുള്ള ലഘു വിവരമാണ് ‘നൂറു നവോത്ഥാന നായകര്‍’. ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ നവംബറില്‍ നടന്ന ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനും ചേർന്ന് നിർവഹിച്ചിരുന്നു.
കുര്യാക്കോസ് മാളിയേക്കൽ, ഷഹീർ അഞ്ചൽ, നിതീഷ് മാണി, എ.എം. ഷരീഫ്, റഹ്മത്തുല്ല മഗ്രിബി, സാദിഖ് മുഹമ്മദ് തുടങ്ങിയവർ ആശംസ നേർന്നു.
നവോത്ഥാന നായകരെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കും വിധമാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതെന്നും സിദ്ദീഖ് ഹസ്സൻ പറഞ്ഞു. അൽ ബാജ് ബുക്സിന്റെ കൗണ്ടറിൽ പുസ്തകം ലഭ്യമാണ്.
ആലുവ പള്ളിക്കര സ്വദേശിയായ സിദ്ദീഖ് ഹസ്സന് ഒ.ഐ.സി.സിയുടെ മുന്‍ അധ്യക്ഷനും മുലദ ഇന്ത്യന്‍ സ്കൂള്‍ മുന്‍ എസ്.എം.സി പ്രസിഡന്റുമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കൺവീനറും മസ്കത്ത് ലയൺസ് ക്ലബ് പ്രസിഡൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.