മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ സുപ്രധാന റോഡ് നിർമാണ പദ്ധതികളിലൊന്നായ ഇബ്രി-യൻകൽ ഇരട്ടപ്പാത പദ്ധതി പൂർത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത തിങ്കളാഴ്ച ഗതാഗതത്തിന് തുറന്നുെകാടുക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം.
മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിർമാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാൻ ഖബാഷ് റൗണ്ട് എബൗട്ടിൽനിന്ന് അൽ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറു ദശലക്ഷം റിയാലാണ് ചെലവുവന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമടക്കം ആദ്യഘട്ടത്തിൽ നിർമിച്ചിരുന്നു. ദാഹിറ മേഖലയിലെ നിരവധി പ്രദേശങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് ഗവർണറേറ്റിെൻറ ഭാവി ഗതാഗത ആവശ്യങ്ങൾകൂടി മുൻനിർത്തിയാണ് നിർമിച്ചതെന്ന് ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു. 3.75 മീറ്റർ വിസ്തൃതിയുള്ള രണ്ട് ലൈനുകളാണ് റോഡിെൻറ ഒരു വശത്തുള്ളത്.
2.5 മീറ്റർ വിസ്തൃതിയുള്ള എക്സ്റ്റേണൽ ഷോൾഡറും ഒന്നര മീറ്റർ വിസ്തൃതിയുള്ള ഇേൻറണൽ ഷോൾഡറും ഉണ്ട്. റോഡ് പൂർത്തിയാകുന്നതോടെ ഇബ്രിയിൽനിന്ന് യൻകലിലേക്കുള്ള യാത്ര സുഗമമാകും. സുഹാർ, റുസ്താഖ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാൻ ഇതുവഴി സാധിക്കും. റുബുഉൽ ഖാലി വഴിയുള്ള സൗദി ഹൈവേ തുറക്കുന്നതോടെ സുഹാർ തുറമുഖത്തേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഇൗ റോഡ് നിർമാണ പദ്ധതി യാഥാർഥ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.