ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിെൻറ 28ാമത് വാർഷികാഘോഷം സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്നു. ‘ഇന്ത്യ നാനാത്വത്തിൽ ഏകത്വത്തിെൻറ നാട്’ എന്ന ആശയത്തിലൂന്നി നടത്തിയ വാർഷികാഘോഷത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് മുഖ്യാതിഥിയായിരുന്നു.
അൽ ദാഹിറ ഗവർണറേറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുവൈന സൈഫ് സുലൈമാൻ അൽ മസ്യൂയി, സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗം ബേബി സാം സാമുവൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അലി സലാഹ് അൽ കൽബാനി, അസി. എജുക്കേഷൻ അഡ്വൈസർ ഡോ. അലക്സ്.സി.ജോസഫ്, മുലദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ എസ്.െഎ. ശരീഫ്, എസ്.എം.സി അംഗം മില്ലർ, വൈസ് പ്രിൻസിപ്പൽ സുരേഷ്, വി.നാസർ (ബോർഡ് ഒാഫിസ്), െഎഷ അൽ ബലൂഷി, എസ്.എം.സി മുൻ പ്രസിഡൻറ് ടി.എസ്. ദാനിയേൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
ഹെഡ് ബോയ് വിഷ്ണു ഗിരീഷ്, ഹെഡ്ഗേൾ ഗോപിക വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഒാഫ് ഒാണർ നടന്നു. അബ്ദുൽ ഗഫൂർ ഖാദ്രി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എം.പി വിനോഭ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യാതിഥിയുടെ പ്രസംഗത്തിന് ശേഷം സ്കൂൾ കൈവരിച്ച നേട്ടങ്ങളെ കുറിച്ച മൾട്ടിമീഡിയ പ്രസേൻറഷനും നടന്നു. സ്കൂൾ വെബ്സൈറ്റിെൻറയും ന്യൂസ്ലെറ്ററിെൻറയും ഉദ്ഘാടനവും നടന്നു. തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരവും പാരമ്പര്യവും വിഷയമാക്കിയുള്ള വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.