മസ്കത്ത്: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിന്റെ ഭാഗമായുള്ള ഒമാന്‍-യു.എ.ഇ ഏകദിന പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച അമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. ആശ്വാസ ജയം തേടിയാണ് ഒമാൻ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് യു.എ.ഇ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യമത്സരത്തിൽ കരുത്ത് കാട്ടിയ ബാറ്റിങ് നിര രണ്ടാംകളിയിൽ മികവ് പ്രകടിപ്പിക്കാനാവാത്തതാണ് ഒമാന്‍ തിരിച്ചടിയായത്. വരാനിരിക്കുന്ന ചതുർരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന്റെ ആത്മവിശ്വാസത്തോടെ നേരിടണമെങ്കിൽ ഒമാന്‍ ഇന്ന് ജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത്കാട്ടി മത്സരം കൈപ്പിടിയിലൊതുക്കാനാകും ഒമാൻ ശ്രമിക്കുക. എന്നാൽ അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാള്ള ഒരുക്കത്തിലാണ് യു.എ.ഇ. ഫെബ്രുവരി 11 മുതലാണ് ചതുര്‍രാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മസ്കത്തില് നടക്കുന്നത്. ഒമാൻ, നേപ്പാൾ, യു.എ.ഇ, അയര്ലാന്ഡ്എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. 11ന് നേപ്പാളിനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.