മസ്കത്ത്: വെരിഫിക്കേഷെൻറ ഭാഗമായി ഉപഭോക്താക്കളുടെ െഎഡൻറിറ്റി/റെസിഡൻറ് കാർഡുകൾ ബാങ്കുകൾ തങ്ങളുടെ കൈവശം വെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ സർക്കുലറിലൂടെ അറിയിച്ചു. റോയൽഡിക്രി 66/99 പ്രകാരമുള്ള സിവിൽ സ്റ്റാറ്റസ് നിയമത്തിെൻറ 44ാം ആർട്ടിക്കിളിെൻറ ലംഘനമാണിത്. െഎഡൻറിറ്റി കാർഡുകൾ ജനങ്ങൾ എപ്പോഴും കൈവശം സൂക്ഷിക്കണമെന്നും സർക്കാർ വകുപ്പുകൾ ആവശ്യപ്പെട്ടാൽ മാത്രമേ അത് കാണിക്കേണ്ടതുള്ളൂവെന്നുമാണ് ഇൗ ആർട്ടിക്കിൾ നിർദേശിക്കുന്നത്. വാണിജ്യ ബാങ്കുകൾ തിരിച്ചറിയൽ രേഖകൾ കൈവശം സൂക്ഷിക്കുന്നതിനെ കുറിച്ച് ആർ.ഒ.പി അടുത്തിടെ തങ്ങളുമായി ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസിഡൻറ് ഹമൂദ് ബിൻ സാങ്കൗർ അൽ സദ്ജാലി പറഞ്ഞു. ബാങ്കുകളുടെ ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ആർ.ഒ.പി അറിയിച്ചിട്ടുണ്ട്. അതിനാൽ, ബാങ്കുകൾ വെരിഫിക്കേഷൻ നടപടികൾക്ക് മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്നും അൽ സദ്ജാലി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.