പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ നാഷനൽ കമ്മിറ്റി
മസ്കത്ത്: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുറഹിമാൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ് അധ്യക്ഷത വഹിച്ചു. വൃക്കരോഗികളുടെ ആശാകേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലെ ഡയാലിസിസ് സെൻററിനുള്ള ഫണ്ട് ശേഖരണം മുഹമ്മദ് മുസന്നയിൽനിന്ന് സ്വീകരിച്ച് പി.വി. സുബൈർ ഉദ്ഘാടനം ചെയ്തു. യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ, ബാത്തിന കമ്മിറ്റി രക്ഷാധികാരി റഹീം മുസന്ന, വനിത വിങ് രക്ഷാധികാരി സൽമ നജീബ്, ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ നസീർ എടപ്പാളിയം, ശിഹാബുദ്ദീൻ എരമംഗലം, തുടങ്ങിയവർ ആശംസകൾ നേർന്നു. പി.വി. ജലീൽ, പി.വി. സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ.വി. റംഷാദ്, രതീഷ്, സുഭാഷ്, ഇസ്മായിൽ, റിഷാദ, ജസീർ, റഹ്മത്തുല്ല, ബദറു, സമീർ മത്ര, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി. സമീർ സിദ്ദീഖ് സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഇഫ്താർ സംഗമത്തിൽനിന്ന്
വേൾഡ് മലയാളി ഫെഡറേഷൻ
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ ഇഫ്താർ സംഗമം നടത്തി. വിവിധ സംഘടന നേതാക്കളും സാംസ്കാരിക സംഘടന പ്രതിനിധികളും വ്യവസായ പ്രമുഖരും മസ്കത്ത് മീഡിയ പ്രതിനിധികളും വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളും പങ്കെടുത്തു. റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജോർജ് പി. രാജൻ അധ്യക്ഷത വഹിച്ചു.
നാഷനൽ കോഓഡിനേറ്റർ സുനിൽ കുമാർ സംസാരിച്ചു. റമദാന്റെ പ്രസക്തിയെക്കുറിച്ച് അബ്ദുൽ അസീസ് വയനാട് ക്ലാസെടുത്തു.വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് മ്മുജം രവീന്ദ്രൻ, മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ ഉല്ലാസ് ചേരിയൻ, മറ്റു ഗ്ലോബൽ, മിഡിൽ ഈസ്റ്റ്, നാഷനൽ ഭാരവാഹികളും 150ൽപരം മെംബർമാരും ക്ഷണിതാക്കളും പങ്കെടുത്തു. നാഷനൽ വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, ജോയന്റ് സെക്രട്ടറി ലിജിഹാസ് ഹുസൈൻ, മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസിൻ, നാഷനൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ എന്നിവർ നേതൃത്വം നൽകി. നാഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ് സ്വാഗതവും ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.
മസ്കത്ത് മലയാളി ലേഡീസ് ഇഫ്താർ സംഗമത്തിൽനിന്ന്
മസ്കത്ത് മലയാളി ലേഡീസ്
മസ്കത്ത്: മസ്കത്ത് മലയാളി ലേഡീസ് ഇഫ്താർ സംഗമം റൂവിയിലെ എ.ആർ.എ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. 60ഓളം വരുന്ന മസ്കത്ത് മലയാളി വനിതകളും അവരുടെ കുട്ടികളും പങ്കെടുത്തു. മസ്കത്ത് മലയാളി ലേഡീസ് സ്ഥാപക സുമയ്യ ഹിദായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സംഗമം അംഗങ്ങളുടെ ഒത്തുചേരലിനുകൂടി വേദിയായി.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണവും നടന്നു. തറാവീഹ് നമസ്കാരത്തോടെയാണ് സംഗമം അവസാനിച്ചത്. അംഗങ്ങൾക്കായി സമ്മാനപ്പൊതിയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.