മസ്കത്ത്: അൽ വുസ്തയിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ പിടിച്ചതിന് മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിരോധിത കാലയളവിൽ പിടികൂടിയ 1036 കിലോ ലോബ്സ്റ്റർ പിടിച്ചെടുക്കുകയും ചെയ്തു. ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീം ജനുവരി 21നാണ് ഇവ പിടികൂടുന്നത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോസ്റ്റ് ഗാർഡ് ഓഫ് റോയൽ ഒമാൻ പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ രാജ്യത്തെ മത്സ്യബന്ധന സ്ഥലങ്ങൾ പതിവായി നിരീക്ഷിക്കുന്നുണ്ടെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.