മസ്കത്ത്: നിയമവിരുദ്ധമായി പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ പ്രവാസികൾക്ക് തടവും പിഴയും. ദുഖമിലെ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതിയാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
400 ഒമാൻ റിയാലാണ് പിഴയടക്കേണ്ടത്. ശിക്ഷക്കുശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രവാസി തൊഴിലാളികൾ ചവക്കുന്ന പുകയില ഉൽപന്നങ്ങൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി ഹൈമയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പുകയില ശേഖരവും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.