മസ്കത്ത്: പൊതു ക്രമസമാധാനം തടസ്സപ്പെടുത്തുകയും സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുകയും ചെയ്ത് വാഹനങ്ങള്‍ ഓടിച്ചതിന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് നിരവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു സംഘം യാത്രികരാണ് കാറുകളുമായി സാഹസിക പ്രകടനത്തിലും ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിലും ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെയും സമാന സംഭവങ്ങള്‍ ദാഖിലിയ, ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.