മസ്കത്ത്: ഒമാനിൽ കിരീടാവകാശിയെ നിയമിക്കുന്നു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കിരീടാവകാശിയുടെ നിയമനത്തിന് ഒപ്പം രാജ്യത്തെ അധികാര കൈമാറ്റത്തിനുള്ള വ്യവസ്ഥകൾകൂടി നിശ്ചയിച്ചുള്ളതാണ് തിങ്കളാഴ്ച പുറത്തിറങ്ങിയ രാജകീയ ഉത്തരവ്. സുൽത്താൻ ഖാബൂസിെൻറ ഭരണകാലത്ത് ഒമാനിൽ കിരീടാവകാശി ഉണ്ടായിരുന്നില്ല. ഒമാെൻറ അടിസ്ഥാന നിയമത്തെ കുറിച്ച 6/2021ാം നമ്പർ രാജകീയ ഉത്തരവിലാണ് കിരീടാവകാശിയുടെ നിയമനത്തെ കുറിച്ചും ചുമതലകളെ കുറിച്ചും അധികാരങ്ങളെ കുറിച്ചും പറയുന്നത്. അധികാര കൈമാറ്റത്തിന് കൃത്യവും ഭദ്രവുമായ സംവിധാനത്തിന് രൂപം നൽകുമെന്നും ഉത്തരവിൽ പറയുന്നു.
തുല്യതയുള്ള നിയമവും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയുമാണ് ഭരണത്തിന് അടിസ്ഥാനം. സർക്കാറിെൻറ പ്രവർത്തനം അവലോകനം ചെയ്യാൻ പ്രത്യേക സംവിധാനം രൂപവത്കരിക്കാൻ അടിസ്ഥാന നിയമത്തിൽ വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെയും ഉപപ്രധാനമന്ത്രിമാരുടെയും പ്രകടനം വിലയിരുത്തുന്നതിനായുള്ള ഇൗ കമ്മിറ്റി സുൽത്താെൻറ ചുമതലയിലായിരിക്കും പ്രവർത്തിക്കുക. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമായിരിക്കും. ജനങ്ങൾക്ക് കൂടുതൽ അവകാശവും സ്വാതന്ത്ര്യവും നൽകും.
സ്ത്രീ-പുരുഷ സമത്വം, കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം എന്നിവയും അടിസ്ഥാന നിയമപ്രകാരം ഉറപ്പുനൽകുന്നു. പ്രാദേശിക ഭരണസംവിധാനം രൂപവത്കരിക്കാനും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ഒമാൻ കൗൺസിലിനെ കുറിച്ചുള്ളതാണ് അടുത്ത ഉത്തരവ്. കൗൺസിലിെൻറ പങ്കാളിത്തത്തിനൊപ്പം സമഗ്ര വികസന പ്രക്രിയയിൽ കൗൺസിലിെൻറ ഉത്തരവാദിത്തങ്ങളെ കുറിച്ചും ഉത്തരവിൽ പ്രതിപാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.