മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,043പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. രണ്ടുപേർ മരിച്ചു. 4,248 ആളുകളാണ് ഇതുവരെ മഹാമാരി പിടിപെട്ട് മരിച്ചത്. 3,83,874 പേർക്കാണ് രോഗം പിടിപെട്ടത്. 3,71,874 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു.
പുതുതായി 46 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രയിൽ കഴിയുന്നവരുടെ എണ്ണം 236 ആയി. ഇതിൽ 55പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മുൻ കരുതൽ നടപടികൾ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ 7752 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.