മസ്കത്ത്: ലോക കപ്പ് ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറിെൻറ വിജയകരമായ സഹ ആതിഥേയത്വത്തിന് ശേഷം മറ്റൊരു അന്താരാഷ്ട്ര ടൂർണമെൻറിനുകൂടി ഒമാൻ വേദിയാവുന്നു. ലെജൻഡ് ക്രിക്കറ്റ് ലീഗ് എന്ന പേരിൽ പഴയ ലോക പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കുന്ന മത്സരത്തിെൻറ പ്രഥമ സീസൺ ജനുവരിയിൽ ഒമാനിൽ അരങ്ങേറുന്നു. മുൻ ഇന്ത്യൻ ഓൾറൗണ്ടറും അടുത്ത കാലം വരെ ഇന്ത്യൻ ടീമിെൻറ ഹെഡ് കോച്ചുമായിരുന്ന രവി ശാസ്ത്രിയാണ് കമീഷണർ. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് അടക്കമുള്ള വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പഴയ താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ, ഏഷ്യ, റെസ്റ്റ് ഓഫ് ദ വേൾഡ് എന്നീ മൂന്നു ടീമുകളാണ് പരസ്പരം മാറ്റുരക്കുക.
ടൂർണമെൻറിെൻറ ഷെഡ്യൂളും മറ്റു വിശദ വിവരങ്ങളും അടുത്തുതന്നെ ലഭ്യമാവും.
പഴയ കാലത്ത് ടി.വിയിൽ മാത്രം കണ്ടിരുന്ന പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളെ നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ഒമാനിലെ ക്രിക്കറ്റ് പ്രേമികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.