മസ്കത്ത്: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇൻകാസ് ഇബ്രി തെരെഞ്ഞെടുപ്പു വിജയം ആഘോഷിച്ചു.
രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ മതേതര വിശ്വാസികളുടേയും വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ ജനവികാരം പ്രതിഫലിപ്പിക്കുന്ന ജനവിധിയാണ് കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം. ജനദ്രോഹ ഭരണം നടത്തുന്ന ഭരണാധികാരികള്‍ക്കെതിരെ കിട്ടുന്ന അവസരത്തില്‍തന്നെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്.
കോൺഗ്രസ് മുക്ത ഭാരതമല്ല കോൺഗ്രസ് മുന്നേറ്റ ഭാരതമാണിനി കാണാൻ പോകുന്നതെന്ന് ഇൻകാസ് ഇബ്രി നേതാക്കൾ പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഇ.എം. ഷബീർ, ഇൻകാസ് ഇബ്രി പ്രസിഡന്റ് ടി.എസ്. ഡാനിയേൽ, ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ, വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ ട്രഷറർ വിനുപ് വെണ്ട്രപ്പിളി, എൽദോ, സുഹൈൽ, ഷാനവാസ്, നൗഷാദ് ജോനാകപ്പുറം, നവാസ്, സുബൈർ കരുനാഗപ്പള്ളി, പ്രഭാത്, നാസർ അസീസ്, ഷുഹൈബ് അംബി, ഷാഹു, ഹുസൈൻ, ഹരി, ഷിനോജ്, ജെറി, ബദറുദ്ദീൻ, തീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.