ഇബ്രി: ഇൻകാസ് ഇബ്രിയുടെ നേതൃത്വത്തിൽ ഇബ്രി കാസിൽ ഹോട്ടലിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, സ്വദേശികൾ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പാരസ്പര്യത്തിന്റെ മാധുര്യം പങ്കുവെക്കാൻ മനവികതയുടെ ഒത്തുചേരലിന് സാധിക്കുമെന്ന് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകിയ നൗഫൽ അൻവരി കെ.എം.സി. സി അഭിപ്രായപ്പെട്ടു. സഹോദര്യമാണ് മാനവികതയെ കൂടുതൽ സുന്ദരമാക്കുന്നതെന്ന് അധ്യക്ഷൻ ആക്ടിങ് പ്രസിഡന്റ് രാജശേഖരൻ ചേർത്തല പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ഇൻകാസിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇഫ്താർ കമ്മിറ്റി കൺവീനറും ഇൻകാസ് വൈസ് പ്രസിഡന്റുമായ അൻസാരി യൂസുഫ് പറഞ്ഞു. ജന. സെക്ര. ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതവും ട്രഷറർ മുരളി നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തകൻ കുയിൽ നിസാർ ഇഫ്താർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിനൂപ് വെണ്ട്രപ്പള്ളി, എൽദോ, നവാസ്,സുഭാഷ്, ഷാനവാസ്, ദീപു, സന്തോഷ്, സുഹൈൽ, പ്രഭാത്,താജുദ്ദീൻ കോഞ്ചേരി, എബിൻ, സുബൈർ കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.