മസ്കത്ത്: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച് സ്നേഹവിരുന്നിൽ ഇന്ത്യ-ഒമാൻ കലകാരന്മാർ സംയുക്തമായി അവതരിപ്പിച്ച കലാപരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഒമാനി മ്യൂസിക്കൽ ഗ്രൂപ്പായ സ്കെയിൽസ് എൻസെംബിളിന്റെ വന്ദേമാതരം സംഗീതത്തിന്റെ അകമ്പടിയിൽ പ്രശസ്ത ക്ലാസിക്കൽ നർത്തകി ഐശ്വര്യ ഹെഗ്ഡെയാണ് നൃത്തം അവതരിപ്പിച്ചത്. സ്നേഹവിരുന്നിൽ പങ്കെടുത്ത ഏവരുടെയും മനംകവരുന്നതായിരുന്നു കലാകാരന്മാരുടെ സംയുക്ത പ്രകടനം. വളരെ ക്രിയാത്മകമായ പരിപാടിയാണിതെന്നും ഇതിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ മോദി പറഞ്ഞു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് അൽ യൂസഫ് മുഖ്യാതിഥിയായി. ഒമാനിലെയും ഇന്ത്യൻ സമൂഹത്തിലെയും പ്രമുഖർ സ്നേഹവിരുന്നിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.