മസ്കത്ത്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 'ഗൾഫ് മാധ്യമം' 'നദ ഹാപ്പിനസു'മായി സഹകരിച്ച് നടത്തിയ 'ഇന്ത്യ@75' ഫ്രീഡം ക്വിസ് മത്സരത്തിന്‍റെ അവസാനഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. സീബിലുള്ള നദ ഓഫിസിൽ നടന്ന ചടങ്ങിൽ അബീഹ സഹ്റ, ഷാനവാസ്, സമീർ കുവാക്കുന്നുമ്മൽ, സ്മൃതി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. നദ ഹാപ്പിനസ് ചെയർമാൻ അബ്ദുൽസലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആഷിഫ്, ചീഫ് ഓപറേറ്റിങ് ഓഫിസർ അമീർ അഹമ്മദ്, ഫിനാൻസ് ഡയറക്ടർ ദയാഭായി ചൗഹാൻ, മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാർ ഷാജഹാൻ എന്നിവർ സംബന്ധിച്ചു.ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മെഗാ വിജയിയെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്.
നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവർ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.