ബ​ർ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്ക​ത്തി​ന് ര​ക്ഷി​താ​ക്ക​ൾ ഹ​രജി കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: ബ​ർ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്ക​ത്തി​ന് ഭീ​മ​ഹ​രജി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ. ഇ​വി​ടത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ചി​ര​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു ബ​ർ​ക്ക​യി​ൽ ഒ​രു ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ഴ്‌​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വ​ള​രെ മു​മ്പേ ആ​രം​ഭി​ച്ചെ​ങ്കി​ലും ബി​ൽ​ഡി​ങ് ഏ​റ്റ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ കാ​ര​ണം സ്കൂ​ൾ എ​ന്ന സ്വ​പ്നം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് വി​ഷ​യ​വു​മാ​യി സം​ബ​ന്ധി​ച്ചു​ണ്ടാ​യ കോ​ട​തി വി​ധി​ക​ൾ ബ​ർ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ എ​ന്ന സ്വ​പ്നം എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​മോ ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ ചെ​യ​ർ​മാ​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.

സ്കൂ​​ൾ കെ​​ട്ടി​​ടം ഉ​​ൾ​​പ്പെ​​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച് ന​​ൽ​​കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ൽ​​നി​​ന്ന് പി​​ന്മാ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ സ്കൂ​​ൾ ബോ​​ർ​​ഡി​​ന് ഒ​​മാ​​ൻ കോ​​ട​​തി ചു​​മ​​ത്തി​​യ ഭീ​​മ​​മാ​​യ പി​​ഴ​യാ​ണ് ര​​ക്ഷി​​താ​​ക്ക​​ളി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന​ത്. 949,659.200 റി​​യാ​​ല്‍ (20 കോ​​ടി​​യി​​ല​​ധി​​കം ഇ​​ന്ത്യ​​ന്‍ രൂ​​പ) പി​​ഴ​​യ​​ട​​ക്കാ​​നാ​​ണ് അ​​ഞ്ച് മാ​​സം മു​​മ്പ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് ഘ​​ട്ടം ഘ​​ട്ട​​മാ​​യി അ​​ട​​ച്ച് തീ​​ർ​​ക്കാ​​നാ​​ണ് ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​തി​​ൽ ആ​​ദ്യ​​ഘ​​ട്ട തു​​ക ഇ​​തി​​ന​​കം അ​​ട​​ച്ച​​താ​​യാ​​ണ് അ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ബ​​ര്‍ക​​യി​​ൽ സ്‌​​കൂ​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് 2015ലാ​​ണ് സ്‌​​കൂ​​ള്‍ ബോ​​ര്‍ഡ് ഉ​​ട​​മ​​യു​​മാ​​യി ക​​രാ​​ര്‍ ഒ​​പ്പി​​ടു​​ന്ന​​ത്. അ​​ല്‍ ജ​​നീ​​ന പ്ര​​ദേ​​ശ​​ത്ത് സ്‌​​കൂ​​ൾ കെ​​ട്ടി​​ട​​വും അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് നി​​ർ​​മാ​​ണ പ്ര​വൃ​​ത്തി​​ക​​ളും മ​​റ്റും പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ങ്കി​​ലും ഇ​​ന്ത്യ​​ന്‍ സ്‌​​കൂ​​ള്‍ ബോ​​ര്‍ഡ് പി​​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കെ​​ട്ടി​​ട ഉ​​ട​​മ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു.

വ​​ർ​​ഷ​​ങ്ങ​​ൾ നീ​​ണ്ട നി​​യ​​മ വ്യ​​വ​​ഹാ​​ര​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കോ​​ട​​തി വി​​ധി വ​​രു​​ന്ന​​ത്. കേ​​സ് ചെ​​ല​​വു​​ക​​ളും ന​​ല്‍കേ​​ണ്ട​​തു​​ണ്ട്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന ബ​ർ​ക്ക​മേ​ഖ​ല ഒ​മാ​നി​ലെ ത​ന്നെ ഏ​റ്റ​വും വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്. നി​ല​വി​ൽ മൊ​ബേ​ല , മു​ല​ദ്ദ, സീ​ബ് സ്കൂ​ളു​ക​ളെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ബ​ർ​ക്ക​യി​ലെ ര​ക്ഷി​താ​ക്ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. ബ​ർ​ക്ക​യു​ടെ പ​രി​സ​ര​ത്ത് ന​ഖ​ൽ ഉ​ൾ​പ്പെ​ടെ പ​ല ഉ​ൾ​മേ​ഖ​ല​ക​ളി​ലും വ​ലി​യ തോ​തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം പാ​ർ​ക്കു​ന്നു​ണ്ട്.

ബ​ർ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ക​മ‍്യൂ​ണി​റ്റി സ്കൂ​ൾ വ​ന്നാ​ൽ കു​ട്ടി​ക​ളെ നാ​ട്ടി​ൽ​നി​ന്നും ഇ​ങ്ങോ​ട്ട് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ടി സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കാ​തെ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ളു​ടെ ആ​വി​ശ്യം ഗൗ​ര​വ​പ​ര​മാ​യി ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി ബി.​ഒ.​ഡി ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യം, വൈ​സ് ചെ​യ​ർ​മാ​ൻ സൈ​ദ് സ​ൽ​മാ​ൻ എ​ന്നി​വ​ർ ഉ​റ​പ്പു ന​ൽ​കി. ബ​ർ​ക്ക​യി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ര​ക്ഷ​ക​ർ​ത്ത​സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​യി വേ​ണു​ഗോ​പാ​ൽ, ന​വാ​സ്, ജ​ഹാ​ൻ​ഗീ​ർ , അ​രു​ൺ, ബി​പി​ൻ ദാ​സ് , പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കെ​ത്തി​യ​ത്.

Tags:    
News Summary - Indian Community School in Barka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.