മസ്കത്ത്: രാഷ്ട്ര പിതാവിന് ആദരമർപ്പിച്ച് മസ്കത്ത് ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം ആഘോഷിച്ചു.എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. അഹിംസ, സത്യം, സാമൂഹിക നീതി എന്നീ തത്ത്വചിന്തയിലൂടെ ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്ന മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങൾ പകർന്ന് നൽകുന്നതായി ഗാന്ധി ജയന്തിദിനാചരണം.
മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ഇന്നും പ്രസക്തമാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിച്ച അംബാസഡർ അമിത് നാരങ്ങ് പറഞ്ഞു. എംബസി വളപ്പിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നു എന്ന പ്രത്യേകത കൂടി ഈ വർഷത്തെ ഗാന്ധി ജയന്തിക്കുണ്ട്. പ്രതിമ മഹാത്മയുടെ ആദർശങ്ങൾക്കുള്ള ആദരവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും കാലാതീതമായ പ്രസക്തിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.