മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി മസ്കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരങ് സംബന്ധിച്ചു.
എംബസിയുടെ സഹായം ആവശ്യമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഓപൺ ഹൗസിൽ പങ്കെടുത്തത്. സാമൂഹിക പ്രവർത്തകരും സംബന്ധിച്ചിരുന്നു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ടെലികോൺഫറൻസ് വഴി പരാതികൾ പറയാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.