നബിദിനം: ഇന്ത്യൻ എംബസി ആശംസകൾ നേർന്നു

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്​ മസ്കത്ത്​ ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെയെന്നും എംബസി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. അതേ സമയം വിവിധ മുസ്​ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ നബിദിനആഘോഷപ രിപാടികളാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്​. വിവിധ മദ്​റസകളിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി. മൗലീദ്​ പാരയണങ്ങളും അന്നദാനങ്ങളും നടന്നു.



Tags:    
News Summary - Indian Embassy Wishes wishes Prophet’s birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.