മോ​ഡേ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ലി​ജോ ജോ​ണും മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം

ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഇന്ത്യന്‍ മീഡിയ ഫോറവും മോഡേണ്‍ എക്‌സ്‌ചേഞ്ചും പൂക്കളമത്സരം സംഘടിപ്പിക്കുന്നു

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 26ന് രാവിലെ ഒമ്പത് മുതല്‍ 11.30 വരെ വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളിലാണ് മത്സരം.

+96891798002 എന്ന നമ്പറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ഗ്രൂപ്പുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ആഗസ്റ്റ് 23ന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഒരു ടീമിൽ മൂന്ന് മുതല്‍ അഞ്ചുവരെ അംഗങ്ങളാകാം. ടീമുകൾ രാവിലെ 8.30ന് റിപ്പോർട്ട് ചെയ്യണം.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷം പ്രവാസലോകത്ത് വിപുലമായി കൊണ്ടാടുമ്പോള്‍ പൂക്കളമത്സരം സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഓണത്തിന്റെ സ്‌നേഹസന്ദേശം ഇതുവഴി കൈമാറാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു.

മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇന്ത്യന്‍ മീഡിയ ഫോറവുമായി ചേര്‍ന്ന് പൂക്കളമത്സരം ഒരുക്കാന്‍ സാധിക്കുന്നത് മോഡേണ്‍ എക്‌സ്‌ചേഞ്ചിന് അഭിമാനകരമാണെന്ന് മോഡേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ലിജോ ജോണ്‍ പറഞ്ഞു. 37 ശാഖകളിലൂടെ ധനവിനിമയ മേഖലയില്‍ ഒമാനിൽ ഏറ്റവും മികച്ച സേവനം നൽകുന്ന മോഡേണ്‍ എക്‌സ്‌ചേഞ്ച് ഇത്തരം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ കൂടുതല്‍ ജനകീയമാവുകയാണ്. ഇടപാടുകാർക്ക് 30 ദിവസത്തെ ലൈഫ് ഇൻഷുറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തി അവരോടുള്ള കരുതലും മോഡേണ്‍ എക്‌സ്‌ചേഞ്ച് ഉറപ്പുവരുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ കെ. അബ്ബാദ് ചെറൂപ്പ, കോഓഡിനേറ്റര്‍ ഇഖ്ബാല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Indian Media Forum and Modern Exchange organize flower competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.