മസ്കത്ത്: എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ മീഡിയ ഫോറം മസ്കത്ത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാന മന്ത്രിയായിരുന്നു മന്മോഹന് സിങ് എന്ന് യോഗം അനുസ്മരിച്ചു. സാമ്പത്തിക ഉദാരവത്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും ജനജീവിതങ്ങളിൽ ഇടപെടാന്‍ അദ്ദേഹത്തിന് സാധിച്ചു.
ലോക സാഹിത്യത്തില്‍ മലയാളത്തിന് മേല്വിലാസമൊരുക്കിയാണ് വിഖ്യാത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍ വിടപറഞ്ഞതെന്നും യോഗം അനുസ്മരിച്ചു. അക്ഷരപ്രിയരായ മലയാളിയുടെ മനസ്സില്‍ എം.ടിയെന്ന ദ്വയാക്ഷരം സമ്മാനിച്ചത് വായനാനുഭവങ്ങളുടെ പുതു ലോകത്തെയാണ്. മനുഷ്യന്റെ മനോവ്യഥകളെ വാക്കുകളിലൂടെ ഭാവതീവ്രമായി തലമുറകളിലേക്ക് പകര്‍ന്നു നല്കി. എം.ടി. സമ്മാനിച്ച നോവലുകളും കഥകളും ബാല സാഹിത്യങ്ങളും യാത്രാ വിവരണങ്ങളും മനുഷ്യാവസ്ഥകളുടെ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല. ചിന്തകളില്‍ വിരിയുന്ന കഥകളെ വാക്കുകളില്‍ ചാലിച്ച് പുസ്തകങ്ങളിലേക്ക് പകര്‍ത്തുകയായിരുന്നു എം.ടിയെന്നും യോഗം അനുസ്മരിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം രക്ഷാധികാരി കബീര്‍ യൂസുഫ്, പ്രസിഡന്റ് കെ.അബ്ബാദ്, ജനറല്‍ സെക്രട്ടറി ഷൈജു സലാഹുദ്ദീന്, ടി.കെ.മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.