മസ്കത്ത്: സൗഹൃദ സന്ദർ ശനത്തിെൻറ ഭാഗമായി ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങുമായി കൂടിക്കാഴ്ച നടത്തി. എംബസിയുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സാമൂഹികസേവനം നടത്തുന്നതിലും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അംബാസഡർ പറഞ്ഞു. കൊറോണ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം, ഒമാൻ സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ കബീർ യൂസുഫ്, ജയകുമാർ വള്ളിക്കാവ്, ചന്ദ്രശേഖരൻ, ഒ.കെ. മുഹമ്മദലി, ഷിലിൻ പൊയ്യാറ, ഷൈജു സലാഹുദ്ദീൻ എന്നിവരാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.