മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേണ്‍ എക്സ്ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പൂക്കളമത്സരം നാളെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ അരങ്ങേറും. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു.
മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 8.30 മുതല്‍ റിപ്പോര്‍ട്ടിങ് ആരംഭിക്കും. 11 ഓടെ വിധി നിര്‍ണയം നടക്കും. ഇതിനുശേഷം പൊതുജനങ്ങള്‍ക്കും പൂക്കളങ്ങള്‍ വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും. പ്രമുഖ വിധികര്‍ത്താക്കള്‍ വിധി നിര്‍ണയിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും തുടര്‍ന്നുള്ള മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
11.30ന് നടക്കുന്ന സമ്മാനവിതരണ ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍, മോഡേണ്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.