ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ റൂവിയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ
സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം
മസ്കത്ത്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ റൂവിയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാമൂഹ്യ നേതാക്കളും അംഗങ്ങളും ഉൾപ്പെടെ 200-ലധികം വിശിഷ്ടാതിഥികൾ ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി ഒത്തുചേർന്നു. ഐക്യവും കാരുണ്യവും ആത്മീയ പ്രതിഫലനങ്ങളും നിറഞ്ഞ റമദാനെ കുറിച്ച് ചെയർമാൻ ഡോ. ജെ. രത്നകുമാർ സംസാരിച്ചു.
പ്രസിഡന്റ് സിയ ലാരി, മൻസൂർ അഹമ്മദ്, മനോജ് മാനുവൽ, ജെസ്സി മാത്യു, ജോസ് മൈക്കൽ റോബിൻ (തമിഴ്നാട് ഐ.ഒ.സി പ്രസിഡന്റ്), ഔറംഗസേബ് ഖാൻ (ഡൽഹി ഐ.ഒ.സി. പ്രസിഡന്റ് എന്നിവരുൾപ്പെടെ പ്രധാന അംഗങ്ങൾ പങ്കെടുത്തു. റമദാനിന്റെ മൂല്യങ്ങളെയും സാമുദായിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ ഇഫ്താറിന്റെ പങ്കിനെയും കുറിച്ച് വിശിഷ്ടാതിഥികളായ ജവഹറും തുഫൈൽ അഹമ്മദും സംസാരിച്ചു.
റമദാന്റെ ആത്മീയ വശങ്ങളും സാമൂഹിക പ്രതിഫലനവും വിശദീകരിച്ച് ഗൾഫ് മാധ്യമം മീഡീയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മീഡിയവൺ റസിഡന്റ് മാനേജറുമായ ഷക്കീൽ ഹസ്സൻ സംസാരിച്ചു. വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.