മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾക്ക് ജയം. അഞ്ച് സീറ്റിലേക്കായി ആറു മലയാളികൾ അടക്കം 14 സ്ഥാനാർഥികളാണ് മത്സരിച്ചത്. പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. സയിദ് അഹമദ് സൽമാൻ, ഡോ. ശിവകുമാർ മാണിക്കം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
നിലവിലെ ബോർഡിൽ അംഗമാണ് സയിദ് അഹമദ് സൽമാനും ഡോ. ശിവകുമാർ മാണിക്കവും. ശനിയാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സയിദ് അഹമദ് സൽമാൻ ആണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്, 616. 540 വോട്ട് നേടിയ പി.ടി.കെ. ഷമീർ രണ്ടാമതും 410 വോട്ട് ലഭിച്ച കൃഷ്ണേന്ദു മൂന്നാമതും എത്തി. പി.പി.നിതീഷ് 402ഉം ഡോ. ശിവകുമാർ മാണിക്കം 344 വോട്ടുകൾ നേടി . ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് ആദ്യമായിട്ടാണ് മൂന്നു മലയാളികൾ ഒരുമിച്ച് വരുന്നത്.
പ്രവീൺ കുമാർ -246 ദാമോദർ ആർ. കാട്ടി -246, .സജി ഉതുപ്പാൻ -213, പ്രഭാകരൻ കൃഷ്ണമൂർത്തി -164, സിജു തോമസ്-68, , ജിതേന്ദ്ര പാണ്ഡെ --12, അജയ് രാജ് -10, മഹിപാൽ റെഡ്ഡി-10, വൃന്ദ സിംഗാൽ -10 എന്നിങ്ങനെയാണ് പരാജയപ്പെട്ട മറ്റുള്ളവരുടെ വോട്ടുനില. 67.6 ശതമാനമാണ് ഇത്തവണത്തെ പോളിങ്ങ്. 2020നേക്കക്കാൾ കൂടുതൽ ആണിത്. 7,260 വിദ്യാർഥികൾ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുണ്ടായിരുന്നത്.
3, 356 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതിൽ 65 വോട്ട് അസാധുവാകുകയും ചെയ്തു. രാവിലെ എട്ട് മുതൽ അഞ്ച് വരെ മസ്കത്ത് ഇന്ത്യൻ സ്കൂൾ മൾട്ടി പർപസ് ഹാളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. വിജയിച്ചവരെ ആനയിച്ച് ആഹ്ലാദ പ്രകടനവും നടന്നു. രാവിലെ എട്ട് മുതൽ തന്നെ വിധ സ്ഥാനാർഥികളെ പിന്തുണക്കുന്നവരുടെ എണ്ണം സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു. ഫലപ്രഖ്യാപനം കേൾക്കാനും നിരവധി പേർ എത്തിയിരുന്നു.
ബാബു രാജേന്ദ്രന് ചെയര്‍മാനായ കമീഷന്റെ നേതൃത്തിൽ ആണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നിരുന്നത്. കെ.എം. ഷക്കീല്‍, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ.എ അവോസായ് നായകം എന്നിവരായിരുന്നു കമീഷന് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.