Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഇന്ത്യൻ സ്​കൂൾ...

ഒമാനിലെ ഇന്ത്യൻ സ്​കൂൾ ബോർഡ്​ തെരഞ്ഞെടുപ്പ്​: മൂന്ന്​ മലയാളികൾക്ക്​ ജയം

text_fields
bookmark_border
Oman Indian school board, election
cancel

മസ്​കത്ത്​: ഒമാനിലെ ഇന്ത്യൻ സ്​കൂൾ ഭരണസമിതിയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന്​ മലയാളികൾക്ക്​ ജയം. അഞ്ച്​ സീറ്റിലേക്കായി ആറു മലയാളികൾ അടക്കം 14 സ്​ഥാനാർഥികളാണ്​ മത്സരിച്ചത്​. പി.ടി.കെ. ഷമീർ, കൃഷ്​ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. സയിദ് അഹമദ് സൽമാൻ, ഡോ. ശിവകുമാർ മാണിക്കം എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

നിലവിലെ ബോർഡിൽ അംഗമാണ് സയിദ് അഹമദ് സൽമാനും ഡോ. ശിവകുമാർ മാണിക്കവും​. ശനിയാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ്​ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​.​ സയിദ് അഹമദ് സൽമാൻ ആണ്​ ഏറ്റവും കൂടുതൽ വോട്ട്​ ലഭിച്ചത്​, 616. 540 വോട്ട്​ നേടിയ പി.ടി.കെ. ഷമീർ രണ്ടാമതും 410 വോട്ട്​ ലഭിച്ച കൃഷ്​ണേന്ദു മൂന്നാമതും എത്തി. പി.പി.നിതീഷ് 402ഉം ഡോ. ശിവകുമാർ മാണിക്കം 344 വോട്ടുകൾ നേടി . ഇന്ത്യൻ സ്​കൂൾ ബോർഡി​ലേക്ക്​ ആദ്യമായിട്ടാണ്​ മൂന്നു മലയാളികൾ ഒരുമിച്ച്​ വരുന്നത്​.

ഫല പ്രഖ്യാപനം അറിയാൻ മസ്കത്ത്​ ഇന്ത്യൻ സ്​കൂൾ പരിസരത്ത് തടിച്ച്​ കൂടിയവർ

പ്രവീൺ കുമാർ -246 ദാമോദർ ആർ. കാട്ടി -246, .സജി ഉതുപ്പാൻ -213, പ്രഭാകരൻ കൃഷ്ണമൂർത്തി -164, സിജു തോമസ്-68, , ജിതേന്ദ്ര പാണ്ഡെ --12, അജയ് രാജ് -10, മഹിപാൽ റെഡ്ഡി-10, വൃന്ദ സിംഗാൽ -10 എന്നിങ്ങനെയാണ്​ പരാജയപ്പെട്ട മറ്റുള്ളവരുടെ വോട്ടുനില. 67.6 ശതമാനമാണ്​ ഇത്തവണത്തെ പോളിങ്ങ്​. 2020നേക്കക്കാൾ കൂടുതൽ ആണിത്​. 7,260 വിദ്യാർഥികൾ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നുണ്ട്​. ഇവരുടെ 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുണ്ടായിരുന്നത്​.

3, 356 പേരാണ്​ വോട്ടുരേഖപ്പെടുത്തിയത്​. ഇതിൽ 65 വോട്ട്​ അസാധുവാകുകയും ചെയ്​തു. രാവിലെ എട്ട് മുതൽ അഞ്ച് വരെ മസ്​കത്ത്​ ഇന്ത്യൻ സ്​കൂൾ മൾട്ടി പർപസ്​ ഹാളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. വിജയിച്ചവരെ ആനയിച്ച്​ ആഹ്ലാദ പ്രകടനവും നടന്നു. രാവിലെ എട്ട് മുതൽ തന്നെ വിധ സ്​ഥാനാർഥികളെ പിന്തുണക്കുന്നവരുടെ എണ്ണം സ്​കൂൾ പരിസരത്ത്​ ഉണ്ടായിരുന്നു. ഫലപ്രഖ്യാപനം കേൾക്കാനും നിരവധി പേർ എത്തിയിരുന്നു.

ബാബു രാജേന്ദ്രന്‍ ചെയര്‍മാനായ കമീഷന്‍റെ നേതൃത്തിൽ ആണ്​ തെരഞ്ഞെടുപ്പ്​ നടപടികൾ നടന്നിരുന്നത്​​. കെ.എം. ഷക്കീല്‍, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ.എ അവോസായ് നായകം എന്നിവരായിരുന്നു കമീഷന്‍ അംഗങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionOman Indian school board
News Summary - Indian school board election in Oman: Three Malayalees win
Next Story