മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജീവമായി മലയാളികളും. ഡോ. സജി ഉതുപ്പാന്, പി.ടി.കെ. ഷമീര്‍, സിജു തോമസ്, സാം ഫിലിപ്പ്, നിധീഷ് കുമാര്‍, കൃഷ്ണേന്ദു, അജയ് രാജ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള മലയാളികള്‍. നിലവിലെ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം, സയിദ് സല്മാന് എന്നിവര്‍ നാമനിര്‍ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂർത്തിയായതോടെ വോട്ടുറപ്പിക്കാനുള്ള പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. സ്ഥാനാർഥികളെ പിന്തുണക്കുന്നവർ രക്ഷിതാക്കളെ നേരിൽ കണ്ടും സമൂഹമാധ്യമങ്ങളിലൂടെയുമാണ് പ്രചാരണ കാമ്പയിൻ നടത്തുന്നത്. സ്ഥാനാർഥികൾ നേരിട്ട് വോട്ട് ചോദിക്കുന്നത് നിയമലംഘനമാണ്.
തെരഞ്ഞെടുപ്പിന് ഒരു മാസത്തിലേറെയുണ്ടെങ്കിലും നേരത്തേ വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. വാഗ്ദാനങ്ങളും മറ്റും നല്കി വോട്ടുകള്‍ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇലക്ഷൻ കമീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ.എം. ഷക്കീൽ, ദിവേഷ് ലുംബ, മൈതിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.