മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മിനിസ്ട്രി ഓഫ് എജുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളും ഇന്ത്യൻ സ്കൂൾ നിസ്വയും പങ്കെടുത്ത ഫുട്ബാൾ ടൂർണമെന്റ് ദാഖിലിയ റീജിയൺ ബോർഡിങ് സ്കൂളുകളുടെ സ്പോർട്സ് സെക്രട്ടറി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ കിന്ദി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷതവഹിച്ചു. എട്ടു ടീമുകളാണ് മാറ്റുരച്ചത്. ഇന്ത്യൻ-ഒമാനി സ്കൂളുകളിലെ കുട്ടികളുടെ സാമൂഹികവും സാംസ്കാരികവും കായികവുമായ ഉന്നമനമാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മൂസ ബിൻ അലി സ്കൂൾ ഒന്നാം സ്ഥാനവും അൽ ബഷീർ സ്കൂൾ രണ്ടാം സ്ഥാനവും നേടി. സുൽത്താൻ ബിൻ സഈദ് സ്കൂളും ബഹല സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. ഗേൾസ് സ്പോർട്സ് ക്യാപ്റ്റൻ ഋതുജ സ്വാഗതവും ബോയ് സ്പോട്സ് ക്യാപ്റ്റൻ വാഹിദ് ഖുറൈശി നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹിം ഖാൻ, പ്രോഗ്രാം കോഡിനേറ്റർ മിസുമാ ലെനിൻ , കായിക അധ്യാപകരായ തിരു സെൽവം , സത്യനാരായണൻ, ഷിൻഷിത എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലുകളും നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.