സൂർ: ഇന്ത്യൻ സ്കൂൾ സൂർ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ വർണാഭപരിപാടികളേടെ നടന്നു. തെക്കൻ ശർഖിയയിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് സ്കൂൾ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മറിയം ഹിലാൽ അൽമുഖൈനി മുഖ്യാതിഥിയായി.
പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മേധാവി ഷെയ്ഖ ഹമ്മൂദ് അൽ ഗൈല വിശിഷ്ടാഥിയുമായി. സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി കൺവീനർ ജാമി ശ്രീനിവാസ് റാവു, ട്രഷറർ അഡ്വ. ടി.പി. സഇൗദ്, എസ്.എം.സി അംഗം എ.വി. പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. വിശിഷ്ടാതിഥികൾ ദീപം തെളിച്ചു . കെ.ജി, പ്രൈമറി ഇൻചാർജ് നുസ്രത്ത് എന്നിവർ സംസാരിച്ചു.
ബിരുദധാരികളെ അഭിനന്ദിച്ച മുഖ്യാതിഥി വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും പറഞ്ഞു. മറിയം ഹിലാൽ അൽമുഖൈനി, ജ്യോതി ശ്രീനിവാസ് റാവു, ജുസൈറ സഈദ് എന്നിവർ ഗ്രാജ്വേഷൻ ഡിപ്ലോമ കൈമാറി.
പ്രീ-പ്രൈമറി സ്കൂൾ വിദ്യാർഥികൾ തൊപ്പികളും ഗൗണുകളും അണിഞ്ഞായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിദ്യാർഥികളും മാതാപിതാക്കളും സ്കൂളുകളിലെ അനുഭവങ്ങൾ പങ്കുവെച്ചു. യു.കെ.ജിയിലെ അൽഹീന സമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.