മസ്കത്ത്: ഈ മാസം എട്ടിന് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ മുന്നോടിയായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ പായസമേള സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫിസിൽ നടന്ന പരിപാടിയിൽ 33 ഇനം പായസങ്ങളാണ് വനിത വേദി പ്രവർത്തകർ മത്സരത്തിനായി ഒരുക്കിയത്.
പാൽ, ശർക്കര എന്നീ രണ്ടിനങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പാൽപായസങ്ങളുടെ ഇനത്തിൽ രജിത പ്രസാദ് ഒന്നാം സ്ഥാനവും ശ്രീജ ശ്രീകുമാറും ജനിത ലക്ഷ്മിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ശർക്കര ഇനത്തിൽ ഉഷ മധു ഒന്നാം സ്ഥാനം നേടിയപ്പോൾ രഞ്ജു അനു, രജിത പ്രസാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നൂറ്റമ്പതിലേറെ അംഗങ്ങൾ കാണികളായുണ്ടായിരുന്ന പരിപാടിയിൽ അംഗങ്ങളുടെ ഗാനാലാപനം, വിവിധ കളികൾ, വടംവലി എന്നിവ അവതരിപ്പിച്ചു. മത്സരത്തിൽ പ്രദർശിപ്പിച്ച പായസങ്ങൾ കാണികൾക്ക് രുചിച്ച് നോക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ എട്ടിന് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.